‘ലോക’ സിനിമയ്ക്കെതിരെ ബെംഗളൂരുവിൽ പരാതി. സിനിമ ബെംഗളൂരുവിലെ പെൺകുട്ടികളെ മോശമായി ചിത്രീകരിക്കുകയും കന്നഡ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് വിവിധ കന്നഡ ഭാഷാ സംഘടനകളാണ് സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകിയത്.
ഓഫീസർ ഓൺ ഡ്യൂട്ടി, ആവേശം തുടങ്ങിയ സിനിമകളും ബെംഗളൂരുവിനെ ലഹരിയുടെയും അക്രമങ്ങളുടെയും ഹബ്ബായി ചിത്രീകരിക്കുന്നതായും നടപടി വേണമെന്നുമാണ് പരാതികളിലെ ആവശ്യം. പരാതി സിറ്റി പൊലീസിനു കീഴിലുള്ള ക്രൈം ബ്രാഞ്ചിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
അതേ സമയം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സിനിമയിലെ ഡയലോഗുകൾ പിൻവലിക്കുന്നതായും ലോകയുടെ നിർമാതാക്കളായ വേഫെറർ ഫിലിംസ് പ്രസ്താവനയിൽ അറിയിച്ചു