ഇടപ്പള്ളിയിലെ തിയറ്ററില്‍ വെച്ച് സോഷ്യല്‍ മീഡിയെ ഫെയിം തൊപ്പിയും ഓണ്‍ലൈന്‍ മീഡിയകളും തമ്മില്‍ വാക്കുതര്‍ക്കം. ലോക കാണാനെത്തിയ തൊപ്പിയുടെ വിഡിയോ പകര്‍ത്തുന്നതിനിടെ 'എല്ലാം പൊത്തിപിടിച്ചോ, ആണുങ്ങളെ വരെ സൂം ചെയ്യും' എന്ന് പറഞ്ഞ തൊപ്പി നടന്നുപോകുന്നുണ്ട്. ഈ സമയത്ത് നീലക്കുയില്‍ എന്ന ചാനല്‍ പ്രതിനിധി തന്നെ ചരിചയപ്പെടുത്തുകയും പിന്നാലെ 'നിന്നെയല്ല ഞാന്‍ കണ്ടത്, നിങ്ങളുടെ കൂട്ടത്തില്‍ ഒരു ഞരമ്പനില്ലേ' എന്ന് തൊപ്പി ഓണ്‍ലൈന്‍ മീഡിയയോട് ചോദിച്ചു.
ഇതില്‍ പ്രകോപിതരായ ഓണ്‍ലൈന്‍ മീഡിയ തൊപ്പി സിനിമ കണ്ട് തിരിച്ച് ഇറങ്ങുന്നതിനിടെ തൊപ്പിയോട് 'മമ്മുവിന്‍റെ കേസ് എന്തായെന്നും നിങ്ങളുടെ കൂട്ടത്തില്‍ ഞരമ്പന്‍മാരില്ലേ' എന്നും ചോദിക്കുന്നുണ്ട്. ഇത് കേട്ട തൊപ്പി ഓണ്‍ലൈന്‍ മീഡിയയെ അസഭ്യം പറയുകയും 'ഞങ്ങളുടെ കൂടെ ഞരമ്പന്‍മാരുണ്ടെന്ന് ആരാടാ പറഞ്ഞതെന്ന്' ചോദിച്ച് മര്‍ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉടലെടുത്തെങ്കിലും പിന്നീട് തൊപ്പിയും സംഘവും കാറില്‍ കയറി സംഭവസ്ഥലത്തുനിന്ന് പോവുകയായിരുന്നു.
ഓണ്‍ലൈന്‍ മീഡിയകളുടെ അനാവശ്യമായ സൂമിങ്ങിനെക്കുറിച്ചും ആംഗിളുകളെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതില്‍ തന്നെ നായികമാരുടെ വിഡിയോകള്‍ മോശം ആംഗിളുകളില്‍ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നീലക്കുയില്‍ എന്ന് ഓണ്‍ലൈന്‍ ചാനലിനെതിരെ താരങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു.
സ്ട്രീമിങ് ചെയ്യുന്ന തൊപ്പി എന്ന നിഹാലിനൊപ്പമുള്ള ഒരു യുവാവിന്‍റെ വെളിപ്പെടുത്തല്‍ അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകളില്‍ കല്ലെറിയുമായിരുന്നുവെന്നും ഇയാള്‍ ഒരു ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്.