വിവാദങ്ങളിലൂടെ ശ്രദ്ധേയനായ വ്ലോഗറാണ് തൊപ്പി എന്ന നിഹാദ്.മലപ്പുറം വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിന് തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പോലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് തൊപ്പിയെ പൊക്കിയത്. ബസ് ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയതിന് വടകര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇപ്പോഴിതാ വീണ്ടും വിവാദത്തിലായിരിക്കുകയാണ് തൊപ്പിയും തൊപ്പിയുടെ സഹചാരിയായ മമ്മു എന്ന യുവാവും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദവും വൈറലും ആയിരിക്കുന്നത്. താന്‍ അടുത്ത വീട്ടിലെ സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകളില്‍ കല്ലെറിയുമായിരുന്നുവെന്നും ഇയാള്‍ ഇന്റർവ്യൂവിൽ പറയുന്നു.
‘നാട്ടുകാരെ മുഴുവൻ ഞാൻ വെറുപ്പിച്ചിട്ടുണ്ട്,പണ്ട് അടുത്തുള്ള മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയുമായിരുന്നു,കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു ’ മമ്മു പറയുന്നു. ഇതിന് ചിരിച്ചും സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്ന ഇന്റർവ്യൂവർക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇന്റർവ്യൂ വിവാദമായതോടെ തൊപ്പിയുടെ യൂട്യൂബ് ചാനലിലൂടെ ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. താന്‍ അറിവില്ലാത്ത പ്രായത്തില്‍ ചെയ്തതാണെന്നാണ് വിശദീകരണം. ഇന്റർവ്യൂ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും തൊപ്പിയടക്കമുള്ളവരുടെ യൂട്യൂബ് ചാനൽ നിരോധിക്കണമെന്നു ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്ത് വന്നു.