Image Credit:x/mog_russEN

Image Credit:x/mog_russEN

മുന്‍കാമുകന് വിവാഹാശംസ നേരാനെത്തിയ യുവതിക്ക് വധുവില്‍ നിന്നും പൊതിരെ തല്ല് കിട്ടി. ഇന്തൊനേഷ്യയിലാണ് സംഭവം. വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ വധൂവരന്‍മാര്‍ക്ക് എല്ലാവരും ആശംസകള്‍ നേരാനും ഒപ്പം നിന്ന് ചിത്രം പകര്‍ത്താനും തുടങ്ങി.  ഈ സമയത്താണ് യുവാവിന്‍റെ മുന്‍ കാമുകിയും വേദിയിലേക്ക് എത്തിയത്. മുന്‍ കാമുകനും ഭാര്യയ്ക്കുമൊപ്പം നിന്ന് ഫൊട്ടോയെടുത്തു. പിന്നാലെ കൈ നീട്ടി ചുംബിക്കാനാഞ്ഞതും വധു, യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴേക്കിടുകയായിരുന്നു. സംഭവസമയത്ത് യുവാവ് പ്രതികരിക്കാതെയാണ് നില്‍ക്കുന്നത്.

വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി. യുവതിയെ ആരാണ് വിവാഹത്തിന് ക്ഷണിച്ചത് എന്നാണ് പലരും ചോദ്യം ഉയര്‍ത്തുന്നത്. ശരവേഗത്തിലായിരുന്നു വധുവിന്‍റെ പ്രതികരണമെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ചരിത്രം ആവര്‍ത്തിക്കാന്‍ ഇടം കൊടുക്കാതിരുന്ന നവവധുവിന് ആശംസകളെന്ന് കമന്‍റ് ചെയ്തിട്ടുള്ളവരും കുറവല്ല. താനായിരുന്നു വധുവിന്‍റെ സ്ഥാനത്തെങ്കില്‍ രണ്ടുപേരെയും ശരിയാക്കിയേനെയെന്നും ഒരാള്‍ കുറിച്ചു. 

അതേസമയം മുന്‍കാമുകി ചെയ്തതില്‍ അപാകതയില്ലെന്നും വിവാഹാശംസയായി കൈകളില്‍ ചുംബിക്കുന്നത് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് വാദിക്കുന്നവരും കുറവല്ല. ഇന്തൊനേഷ്യയിലെ പരമ്പരാഗത രീതിയാണ് കയ്യില്‍ ചുംബിക്കുന്നതെന്നും ഇത് ബഹുമാനത്തെയാണ് കാണിക്കുന്നതെന്നും ആളുകള്‍ പറയുന്നു. പക്ഷേ ഇത് സാധാരണയായി ഇത്തരം ചുംബനങ്ങള്‍ മുതിര്‍ന്ന ആളുകള്‍ക്കോ, ഭര്‍ത്താവിന് ഭാര്യയോ ആണ് നല്‍കാറുള്ളതെന്നും കമന്‍റുകളുണ്ട്.

ENGLISH SUMMARY:

A shocking video from Indonesia shows a bride physically attacking her husband's ex-girlfriend on stage after she tried to kiss him during a photo session. The video has sparked a debate online about traditional customs versus personal boundaries.