മഹാ കുംഭമേളയിലൂടെ വൈറലായി മാറിയ മൊണലിസ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം വരുന്നു. നാഗമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൈലാഷാണ് നായകന്‍. ജീലി ജോര്‍ജ് നിര്‍മിച്ച് പി.കെ.ബിനു വര്‍ഗീസാണ് സംവിധാനം. ബ്രൗൺ ബ്യൂട്ടി' എന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ച മൊണാലിസയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാണാനെത്തിയവരുടെ തിരക്ക് കൂടിയതോടെ മാല വിൽപ്പന നിർത്തി മോനി നാടിലേക്ക് മടങ്ങിയതും വലിയ വാർത്തയായിരുന്നു.
കഴിഞ്ഞ ദിവസം സിബി മലയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പൂജയുടെ വേദിയിൽ മൊണാലിസയെ കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വിഡിയോയും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. നേരത്തെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യാനും മോണാലിസ കേരളത്തിലെത്തിയിരുന്നു. ഇതിനുപുറമെ, ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ഹിന്ദി സിനിമയിലും മോണാലിസ നായികയായി അഭിനയിക്കുന്നുണ്ട്.