ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ കാട്ടാളന്‍ സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. രജിഷ വിജയനാണ് നായിക. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്നു. അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദിഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു