സ്ത്രീകള്‍ നേരിടുന്ന ചൂഷണപരാതികള്‍ക്കെതിരെ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ ഷീലു അബ്രാഹം. ലൈംഗികചൂഷണ ആരോപണങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല തെറ്റുകാരെന്നും മൗനാനുവാദം കൊടുക്കുന്ന സ്ത്രീകളും തെറ്റുകാരാണെന്നും അതിന് ശേഷം വന്ന് പരാതിപ്പെടുന്നത് ശരിയല്ലെന്നും ഷീലു പറയുന്നു.
പ്രണയത്തിലായിരിക്കുമ്പോഴോ അല്ലാതെയോ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വന്തം ലാഭത്തിന് വേണ്ടിയോ കാര്യസാധ്യത്തിന് വേണ്ടിയോ ആയിരിക്കും അതിന് ശേഷം ലൈംഗികചൂഷണമെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് ഷീലു പറയുന്നത്. ഷീലുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ പ്രതികരിച്ചിട്ടുണ്ട് .
ഷീലുവിന്‍റെ വാക്കുകള്‍
റേപ്പിസ്റ്റുകള്‍ ആയിട്ടുള്ളവരെ മാറ്റി നിര്‍ത്താം അത് അവരുടെ സൈക്കോ പ്രശ്നമാണ്. അവര്‍ ക്രിമിനലുകളാണ്. നോര്‍മലായവര്‍ക്കെതിരെ വരുന്ന ആരോപണങ്ങളില്‍ അവര്‍ മാത്രമാണ് തെറ്റുകാരെന്ന് വിശ്വസിക്കുന്നില്ല. സ്ത്രീകളുടെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവായ പെരുമാറ്റം ഉണ്ടായിട്ടാണല്ലോ അത് സംഭവിക്കുന്നത്. അല്ലെങ്കിൽ എന്തെങ്കിലും കാര്യ സാധ്യത്തിന് വേണ്ടി ബെനിഫിഷലായി ചെയ്യുന്നതാകും. അങ്ങനെ ചെയ്യുന്നുവെങ്കിൽ ചെയ്തോട്ടെ അവർ എഞ്ചോയ് ചെയ്യുന്നതുകൊണ്ടല്ലേ ചെയ്യുന്നത്. പ്രമം തോന്നി പലതും ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അത് രണ്ടുപേരും ഒന്നിച്ചല്ലേ ചെയ്യുന്നത്, ഒരാളായിട്ടല്ലല്ലോ. റേപ്പ് ഒഴിച്ച് ബാക്കിയെല്ലാ കേസിലും ഒരു സ്ത്രീയുടെ മൗനാനുവാദം ഉണ്ട്. അത് എങ്ങനെ ചൂഷണമാകും.