1. പിടിയിലായ പ്രതി, 2. എഐ ചിത്രം
അയൽവാസിയായ ആറാം ക്ലാസുകാരിയെ സ്കൂളിലേക്ക് വിടാനായി കാറിൽ കയറ്റിക്കൊണ്ടുപോയ ലൈംഗികമായി ഉപയോഗിച്ച 45കാരന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലാണ് സംഭവം. സംഭവം പുറത്തായതോടെ ഒളിവിലായിരുന്ന ആദിക്കാട്ടുകുളങ്ങര പുലചാടി വിളവടക്കതിൽ ദിലീപിനെ (45) നൂറനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 5 നായിരുന്നു സംഭവം.
അയൽവാസിയായ ആറാം ക്ലാസുകാരിയെയാണ് തന്ത്രത്തില്‍ കാറിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗിക ചൂഷണം നടത്തുകയും ചെയ്തത്. സ്കൂളിലെത്തിയ കുട്ടി ഇയാൾ ബാഡ് ടച്ച് നടത്തിയതായി കൂട്ടുകാരോടും, പിന്നീട് അദ്ധ്യാപകരോടും പറഞ്ഞതോടെ സ്കൂൾ അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചെങ്ങുന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം രാവിലെ പ്രതിയെ പിടികൂടിയത്. പോക്സോ കേസിൽ അറസ്റ്റിലായ ദിലീപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.