അർജുൻ അശോകൻ നായകനായെത്തുന്ന 'തലവര'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തിലാകമാനം 137 തിയേറ്ററുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. ഓഗസ്റ്റ് 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിൽ പാണ്ട എന്ന കഥാപാത്രമായി അർജുൻ അശോകനെത്തുമ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. 

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയിൽ എത്തുന്നത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായികയായെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. 

സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ഏവരും ഏറ്റെടുത്തതിന് പിന്നാലെ 'ഇലകൊഴിയേ...' എന്ന് തുടങ്ങുന്ന ഗാനവും . 'നിലാ നിലാ നീ കേള്...ഇദയം തിരിന്ത് പാറ്...' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറും ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞു.  

അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

ENGLISH SUMMARY:

Advance ticket booking has begun for Thalavara, starring Arjun Ashokan in the lead role. The film will be released across 137 theatres in Kerala on August 22. Thalavara is directed by Akhil Anilkumar and produced by Mahesh Narayanan and Shebin Backer, who have been behind several hit films in Malayalam cinema.