നടിയും അവതാരകയുമായ ആര്യയും ഡിജെ സിബിനും വിവാഹിതരായി. ഇന്‍സ്റ്റഗ്രാമില്‍ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകളുടെ കൈ പിടിച്ചാണ് ആര്യ വിവാഹപ്പന്തലിലേക്ക് നടന്നുകയറിയത്. ചിത്രങ്ങളില്‍ വധുവിനും വരനുമൊപ്പം എല്ലാവരുടെയും ശ്രദ്ധ നേടിയതും ആര്യയുടെ മകള്‍ ഖുഷിയാണ്. അമ്മയുടെ വിവാഹത്തിന് നിറപുഞ്ചിരിയോടെയാണ് ഖുഷി സാക്ഷ്യം വഹിക്കുന്നത്.
വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ പ്രണയത്തിലാണ് രണ്ടുപേരും ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ മെയ്യില്‍ ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത്.
ഇതിനോടകം തന്നെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് എത്തിയിരിക്കുന്നത്. അരമണിക്കൂറില്‍ 50,000ത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.