എവർഗ്രീൻ ക്ലാസിക് ചിത്രം ‘ചെമ്മീൻ’ പുറത്തിറങ്ങിയിട്ട് 60 വർഷം. മലയാളം മറക്കാത്ത ആ സിനിമാനുഭവം 1965ൽ ഓണക്കാല ചിത്രമായാണ് തിയറ്ററിലെത്തിയത്.
കാലാതീതമായ ഒരു പ്രണയകഥ സിനിമയാകുന്നതും ആ സിനിമ ഒരു ക്ലാസിക് ആകുന്നതും എങ്ങനെയെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചെമ്മീന്‍. കോഴിക്കോട് കോറണേഷൻ തിയറ്ററിൽ ഓണച്ചിത്രമായി എത്തിയ ചെമ്മീൻ 106 ദിവസം ഓടിതകർത്തു. തകഴി കണ്ട പുറക്കാടും രാമു കാര്യാട്ട് തെരഞ്ഞെടുത്ത നാട്ടികയും പരീക്കുട്ടിയും കറുതമ്മയും പളനിയും ചെമ്പൻ കുഞ്ഞും എല്ലാം നമുക്കിടയിൽ എത്തി 60 വർഷം പിന്നിട്ടെങ്കിലും ഇന്നും അവയെല്ലാം മലയാളി മനസിൽ പുതുമയോടെ ഉണ്ട്.
പ്രണയം, പ്രണയ നഷ്ടം, വിങ്ങലുകൾ, ജീവിത സംഘർഷം കടലിൻ്റെ മക്കളുടെ കഥയും കടലിൻ്റെ മനോഹാരിതയും...ആറു പതിറ്റാണ്ടായി ഇതെല്ലാം നെഞ്ചേറ്റിയിട്ട് സലില്‍ ചൗധരിയും മന്നാഡെയും മലയാളത്തിലെത്തിയത് ചെമ്മീനിലാണ്. വയലാറിന്റെ അനശ്വര വരികളും മികച്ച ഫ്രെമുകൾക്കൊണ്ടും ചെമ്മീൻ സമ്പന്നമാണ്.. ടെക്നോളജി പോലും ഇല്ലാത്തക്കാലത്ത് ചിത്രീകരിച്ച ആ ക്ലൈമാക്സ് ചിത്രീകരണം ഇന്നും അതിശയമാണ്. ചെമ്മീൻ എന്ന നോവൽതന്നെ കടൽ കടന്ന് വിസ്മയ കഥയായതാണ്. മലയാളത്തിലെന്നല്ല, ദക്ഷിണേന്ത്യയിൽത്തന്നെ രാഷ്ട്രപതിയുടെ സ്വർണപ്പതക്കം നേടിയ ആദ്യ ചിത്രവും ചെമ്മീൻ തന്നെ.