ഗീതാ ഗോവിന്ദം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ വലിയ തോതില്‍ ആരാധകരെ സ്വന്തമാക്കിയ ജോഡികളാണ് വിജയ് തേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ വിജയ്‌യും രശ്മികയും ഒന്നിച്ചുള്ള ചില ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്.
ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യാ ഡേ പരേഡില്‍ നിന്നുള്ളതാണിവ. 43–ാമത് ഇന്ത്യാ ഡേ പരേഡില്‍ ഗ്രാന്‍റ് മാര്‍ഷല്‍സായി എത്തിയത് വിജയ്‌യും രശ്മികയുമായിരുന്നു. ഓഗസ്റ്റ് 17ന് മാഡിസണ്‍ അവന്യുവില്‍ നടന്ന പരേഡില്‍ ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ ദേശീയപതാകയും കയ്യിലേന്തിയാണ് എത്തിയത്. ഇതോടെ ഇക്കൊല്ലം താരജോഡികള്‍ വിവാഹിതരാകുമെന്ന് ഉറപ്പിച്ചമട്ടിലാണ് ആരാധകര്‍. ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടുതന്നെ സമൂഹമാധ്യമത്തില്‍ വൈറലായി.
സിനിമ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ താന്‍ സിംഗിള്‍ അല്ലെന്നുവരെ പറഞ്ഞ വിജയ് പക്ഷേ തന്‍റെ കാമുകിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പ്രണയമുണ്ടെന്ന് രശ്മികയും സമ്മതിച്ചിട്ടുണ്ട് പക്ഷേ കാമുകനാരാണെന്ന് മാത്രം പറഞ്ഞിട്ടില്ല. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്ന് മാത്രം ഒറ്റവരിയില്‍ താരം പ്രതികരിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ കൂടിയായപ്പോള്‍ ആരാധകര്‍ ഹാപ്പിയാണ്.