തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്​മിക മന്ദാനയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ‌ ഒരുമിച്ച് പൊതുവേദികളിലെത്തിയാലും സഹപ്രവര്‍ത്തകരെ പോലെ മാത്രമാണ് ഇരുവരും പെരുമാറിയിരുന്നത്. എന്നാലിനി പ്രണയം ഒളിപ്പിച്ചുനടക്കേണ്ട ആവശ്യമില്ല, രശ്മികയോടുള്ള തന്‍റെ സ്നേഹ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. 

രശ്മിക മന്ദാനയുടെ പുതിയ ചിത്രം 'ദി ഗേൾഫ്രണ്ടി'ന്റെ ഹൈദരാബാദിൽ നടന്ന വിജയാഘോഷ ചടങ്ങിനിടയ്​ക്ക് പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുകയായിരുന്നു വിജയ്. വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം ആദ്യമായാണ് ഒരു പൊതുപരിപാടിയിൽ ഇരുവരും ഇത്രയധികം അടുപ്പം കാണിക്കുന്നത്. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെയാണ് രശ്​മികയുടേയും വിജയ്​യുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. 

ENGLISH SUMMARY:

Vijay Deverakonda and Rashmika Mandanna's relationship is now more public. Vijay openly expressed his affection by kissing Rashmika's hand at an event, fueling rumors of their upcoming wedding in 2026.