ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഹന്ന റെജി കോശിയും നായികാ നായകന്മാരായെത്തുന്നു. "കൊറോണ പേപ്പേഴ്സ്"എന്ന പ്രിയദർശൻ ചിത്രത്തിൽ ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ചത്. ഷൈൻ- ഹന്ന റെജി കോശി ജോഡികളെ തനിക്ക് ഏറെ ഇഷ്ടമാണ് എന്ന് പ്രിയദർശൻ ഷൂട്ടിംഗ് സമയത്ത് പറഞ്ഞിരുന്നു.
ഗോവിന്ദ് വിജയൻ തിരക്കഥ നിർവഹിക്കുന്ന ചിത്രം എൻ. വി. പി ക്രിയേഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫിയാണ് നിർമ്മിക്കുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കോഴിക്കോടും കുട്ടനാടുമാണ്.
എൽബൻ കൃഷ്ണ ഛായാഗ്രഹണം, സുജിത് രാഘവ് കലാസംവിധാനം, ഗിരീഷ് അത്തോളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. മാർക്കറ്റിംഗ് & പ്രൊമോഷൻസ്: മാക്സോ ക്രീയേറ്റീവ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.