നന്ദമുരി ബാലകൃഷ്ണയുടെ ഫാന്‍റസി ആക്ഷൻ ചിത്രം 'അഖണ്ഡ 2; താണ്ഡവം' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും തിയേറ്ററുകള്‍ നിറച്ചാണ് ചിത്രം ഓടുന്നത്. അതേസമയം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
'അഖണ്ഡ' കണ്ട് കൈ കൂപ്പിയാടുന്ന സ്ത്രീയുടെ വിഡിയോ ഓണ്‍ൈലനില്‍ പ്രചരിക്കുകയാണ്. മാനസിക നിയന്ത്രണം നഷ്ടമായ രീതിയില്‍ ആടിയ ഇവരെ ഒപ്പമുള്ള പുരുഷന്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഉത്തര്‍ പ്രദേശിലെ തിയേറ്ററില്‍ നിന്നുമുള്ള ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദര്‍ശനത്തിനിടെ ഇവര്‍ ആര്‍പ്പ് വിളിച്ച് എഴുന്നേറ്റ് കയ്യടിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്.
ആദ്യ ദിനംതന്നെ ആഗോളതലത്തിൽ 59.5 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് നിർമാതാക്കൾ പുറത്തുവിട്ട വിവരം. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം നേടിയത്. ഡിസംബർ 12നാണ് 'അഖണ്ഡ' തിയേറ്ററുകളിൽ എത്തിയത്. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ബോയപതി ശ്രീനുവാണ് 'അഖണ്ഡ'യുടെ സംവിധായകന്‍.