തനിക്കെതിരെ കേസ് വന്നപ്പോള്‍ വ്യക്തിപരമായി വിഷമമുണ്ടായെന്ന് ശ്വേത മേനോന്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റില്‍. മല്‍സരാര്‍ഥി എന്ന നിലയില്‍ ഒരുതരത്തിലും ബാധിച്ചില്ല. സ്ത്രീകളില്‍നിന്ന് വലിയ പിന്തുണ ലഭിച്ചു. അതില്‍ അഭിമാനമുണ്ടെന്നും ശ്വേത മേനോന്‍ കൗണ്ടര്‍പോയന്റില്‍ പറഞ്ഞു.
വനിതാ കളക്ടീവ് അംഗങ്ങളെ (WCC) താൻ സഹപ്രവർത്തകരായാണ് കാണുന്നതെന്നും, അവരെ അമ്മയിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുമെന്നും ശ്വേത മേനോൻ നേരെത്തെ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ആവശ്യമെങ്കിൽ അവരെ നേരിട്ടുപോയി കാണുമെന്നും എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യമെന്നും ശ്വേത കൂട്ടിച്ചേർത്തു.