ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ യൂണിവേഴ്സിലെ പുതിയ ചിത്രം വാർ 2 തിയറ്ററുകളിലെത്തി. ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ വിഎഫ്എക്സിനും തിരക്കഥയ്ക്കും വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീൻ ആണ് ഇപ്പോൾ ട്രോളിന് ഇരയാകുന്നത്.
എന്നാലും ജൂനിയർ എൻടിആറെ തനിക്ക് ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാൻ പോവുന്നതാ, ഇങ്ങനെ ആളെ പറ്റിക്കാൻ നാണമില്ലേ, തലവെട്ടിയപ്പോൾ വ്യത്തിയായി വെട്ടാൻ മേലായിരുന്നോ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സിനിമയിലെ തന്റെ ഇൻട്രോ സീനിൽ തന്നെ ജൂനിയർഎൻടിആർ സിക്സ് പാക്കായാണ് എത്തുന്നത്. എന്നാൽ ഈ സിക്സ് പാക്ക് വിഎഫ്എക്സ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ. ഈ സീനിൽ നടന്റെ തല വെട്ടിയൊട്ടിച്ചതാണെന്നും ഇത് മോശമായി പോയി എന്നാണ് കമന്റുകൾ. സ്പൈ യൂണിവേഴ്സിലെ ഏറ്റവും മോശം സിനിമയാണ് ഇതെന്നും രണ്ട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനായില്ല എന്നും പലരും കുറിക്കുന്നുണ്ട്