സിനിമാലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. ഉലകനായകന്‍ കമല്‍ഹാസന്‍, ഋത്വിക് റോഷൻ, മ്മമൂട്ടി തുടങ്ങി നിരവധി പോരാണ് സ്റ്റൈല്‍ മന്നന് ആശംസകളുമായി എത്തിയത്. 50–ാം വാര്‍ഷികാഘോഷത്തില്‍ പ്രേക്ഷകര്‍ക്കുള്ള താരത്തിന്‍റെ സമ്മാനമായ കൂലിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അരനൂറ്റാണ്ടിന്റെ തിളക്കത്തിൽ എന്റെ പ്രിയ സുഹൃത്ത് രജനികാന്ത്. രജനികാന്ത് സിനിമയിൽ എത്തിയിട്ട് 50 വർഷം പിന്നിടുന്ന ഈ അവസരത്തിൽ നമ്മുടെ സൂപ്പർ സ്റ്റാറിന് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഞാൻ ആശംസകൾ നേരുന്നു. ഈ സുവർണ ജൂബിലി ആഘോഷിക്കാൻ അനുയോജ്യമായ 'കൂലി' എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വിജയത്തിനും ആശംസകൾ എന്നാണ് കമല്‍ഹാസന്‍ കുറിച്ചത്.
എന്നിലെ അഭിനേതാവിന്റെ ആദ്യ ചുവടുകൾ നിങ്ങളുടെ കൂടെയായിരുന്നു. നിങ്ങൾ എന്റെ ആദ്യ അധ്യാപകരിൽ ഒരാളായിരുന്നു, രജനികാന്ത് സാർ, ഇന്നും പ്രചോദനവും മാനദണ്ഡവുമാണ്. വെള്ളിത്തിരയിലെ 50 വർഷത്തെ മായാജാലം പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ എന്നാണ് ഋത്വിക് റോഷൻ തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ കുറിച്ചത്.