marimayam-actor

ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് മഴവില്‍ മനോരമയുടെ മറിമായം പരിപാടി. അതിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതാണ്. അവരില്‍ ഒരാളാണ് മന്മഥന്‍റെ വേഷത്തിലെത്തുന്ന റിയാസ് നര്‍മ്മകല. മിമിക്രിയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് അഭിനയരംഗത്ത് എത്തുന്നത്. നര്‍മ്മകല എന്നൊരു മിമിക്രി ട്രൂപ്പും ആരംഭിച്ചിരുന്നു. പിന്നീടാണ് സീരിയലുകളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയത്.

ഇപ്പോഴിതാ, ഒട്ടും സുഖകരമല്ലാത്ത ഒരു അനുഭവമാണ് റിയാസ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. പുറത്തു നിന്ന് ഭക്ഷണം കഴിച്ച് റിയാസിന് ഒന്ന് ആശുപത്രിയില്‍ കഴിയേണ്ടിവന്നു. കഴിഞ്ഞദിവസമാണ് ഡിസ്ചാര്‍ജായത്.

കുറിപ്പ്

Not Reel But Real രോഗിയായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വർഷങ്ങൾക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സൽ പണി കിട്ടി എന്തോ തിന്നോ കുടികയോ ചെയ്തതാണ് എവിടെന്നാണന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാ, കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി, എന്തായാലും എൻ്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തിൽ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക

ENGLISH SUMMARY:

Riyas Narma Kala, a prominent Malayalam actor, recently shared his experience of food poisoning. After a week-long hospital stay due to food poisoning, he advises everyone to avoid outside food as much as possible.