യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഒരു സെലിബ്രിറ്റിയെ കാണുമ്പോള്‍, അവര്‍ക്കൊപ്പം ഒരു ചിത്രമെടുക്കാന്‍ നമുക്ക് സാധിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ചെറുതായിരിക്കില്ല. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ അഹാനയ്ക്ക് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടപ്പോഴും അത് തന്നെയായിരിക്കും തോന്നിയിരിക്കുക. മുഖ്യമന്ത്രിക്കൊപ്പം ഒരു ചിത്രമെടുത്ത് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
‘അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. അതീവ സ്നേഹസമ്പന്നനും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്നതുമായ വ്യക്തി’ എന്ന അടിക്കുറിപ്പിനൊപ്പം മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ചിത്രം വൈറലായി കഴിഞ്ഞു. സ്ഥിരമായി യാത്ര ചെയ്യുന്ന അഹാന മിക്കപ്പോഴും ഏതെങ്കിലുമൊക്കെ സിനിമാതാരങ്ങളെ കണ്ടുമുട്ടിയ ചിത്രങ്ങള്‍ അല്ലെങ്കില്‍ ഫ്ലൈറ്റില്‍ കിട്ടിയ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍റെ വിശേഷങ്ങളൊക്കയാണ് പങ്കുവയ്ക്കാറുള്ളത്.
നേരത്തെ താരം ഫോര്‍ട്ട് കൊച്ചിയില്‍ വച്ചെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. സിമ്പിളായിട്ടുള്ള ഒരു ചുരിദാര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. അനിയത്തി ദിയയുടെ പ്രസവത്തിനു ശേഷം അഹാന പങ്കുവച്ച സിംഗിള്‍ ചിത്രം ചിലപ്പോള്‍ അതാകും. അതിന്‍റെ കാരണം ദിയ തന്നെ നേരത്തെ പറഞ്ഞിരുന്നു.
‘അമ്മു (അഹാന) എണീറ്റു കഴിഞ്ഞാൽ പിന്നെ 24 മണിക്കൂറും ബേബിയുടെ കൂടെയാണ്. അമ്മുനെ പിന്നെ ബേബിയുടെ കട്ടിലിൽ നിന്നും എണീപ്പിച്ചു മാറ്റണം. ഒന്നു മാറുമോ മാഡം? എന്നൊക്കെ ചോദിക്കണം. അപ്പോൾ മാറും. പ്രസവിച്ചിട്ട അമ്മയെ പോലെ കൂടെത്തന്നെ കിടക്കും. ഫോട്ടോസും വീഡിയോസുമൊക്കെ എടുത്ത് കെട്ടിപ്പിടിച്ച് കിടക്കും. മണപ്പിച്ചോണ്ടൊക്കെ ഇരിക്കും, എനിക്കിതിന്റെ മണം ഭയങ്കര ഇഷ്ടാ. ഞാനിവിടുന്ന് മാറുന്നില്ല. ഇപ്പോൾ അമ്മു ഉറങ്ങുകയാണ്. എണീച്ചുകഴിഞ്ഞാൽ പിന്നെ എനിക്ക് കൊച്ചിനെ കിട്ടത്തില്ല’ എന്നായിരുന്നു ദിയ നേരത്തെ പറഞ്ഞത്. ഇത് ശരിവയ്ക്കുംവിധം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം ദിയയുടെ കുഞ്ഞ് ഓമിയും അഹാനയുടെ കയ്യിലുണ്ടായിരുന്നു.