Image: Videograb from joly.joseph, Kaillash

Image: Videograb from joly.joseph, Kaillash

TOPICS COVERED

സൂപ്പര്‍താരം മോഹന്‍ലാല്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതും ഭക്ഷണം വിളമ്പാന്‍ ഒരുങ്ങവേ നടന്‍ കൈലാഷ് പ്ലേറ്റ് എടുത്തുമാറ്റുന്നതിന്‍റെയും വിഡിയോ നിര്‍മാതാവ് ജോളി ജോസഫ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. 'നമ്മുടെ ലാലേട്ടന് ഭക്ഷണം കഴിക്കാന്‍, അതും ഒരു കുഞ്ഞപ്പം പോലും കഴിക്കാന്‍ സമ്മതിക്കാതെ മുന്നില്‍ വച്ചിരുന്ന പ്ലേറ്റ് എടുത്ത് മാറ്റിയത് ശരിയല്ല' എന്ന് തുടങ്ങുന്ന രസകരമായ കുറിപ്പോടെയായിരുന്നു ജോളി ജോസഫ് വിഡിയോ പങ്കുവച്ചത്. പ്ലേറ്റ് മാറ്റിയതിന് പിന്നാലെ സീറ്റില്‍ നിന്നെഴുന്നേറ്റ് പോകുന്ന മോഹന്‍ലാലിനെയും വിഡിയോയില്‍ കാണാമായിരുന്നു. വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണം നിറഞ്ഞതോടെ സംഭവിച്ചതെന്തെന്ന് തുറന്ന് പറയുകയാണ് താരം. 

'അമ്മ' യുടെ പരിപാടിക്കിടെ പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ സംഭവിച്ചതാണ് ആ വൈറല്‍ വിഡിയോ. സത്യത്തില്‍ ലാലേട്ടന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല അദ്ദേഹത്തിന് വിളമ്പാന്‍ പോയത്. അതുകൊണ്ട്, അദ്ദേഹം വേറെയാണ് പറഞ്ഞതെന്ന് പറഞ്ഞതിന് പിന്നാലെ പ്ലേറ്റ് കൂടി മാറ്റിയതേയുള്ളൂവെന്ന് കൈലാഷ്  പറയുന്നു. മോഹന്‍ലാല്‍ സ്നേഹപൂര്‍വമാണ് തന്നെ തൊട്ട് കടന്നുപോയതെന്നും കൈലാഷ് കൂട്ടിച്ചേര്‍ക്കുന്നു. 

കൈലാഷിന്‍റ അടുത്ത സുഹൃത്തുകൂടിയായ ജോളി ജോസഫിന്‍റെ തമാശ രൂപേണയുള്ള കുറിപ്പിങ്ങനെ: 'മിഷ്ടർ കൈലാഷ് ,  നമ്മുടെ ലാലേട്ടന് ഭക്ഷണം കഴിക്കാൻ, അതും ഒരു കുഞ്ഞപ്പം പോലും കഴിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തിന്റെ മുന്നിൽ വെച്ചിരുന്ന പ്ലേറ്റ് പോലും എടുത്ത് മാറ്റിയത് ഒട്ടും ശരിയായ രീതിയല്ല. നിങ്ങൾ തമ്മിലുള്ള അടുപ്പമോ കെമിസ്ട്രിയൊ ഫിസിക്സോ നമ്മക്കറിയണ്ട . ആന്റണി പെരുമ്പാവൂർ പോലും ഇങ്ങനെയൊന്നും ചെയ്യില്ല . അദ്ദേഹത്തിന് ഭക്ഷണം വിളമ്പാൻ സ്വന്തം സ്റ്റാഫ് വരെയുണ്ടല്ലോ ? നിങ്ങൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്നത് കണ്ടവർ പറയട്ടെ ..

അവിടെ എത്ര പേരുണ്ടായിരുന്നു ...? ആർക്കും തോന്നാതിരുന്ന ' സഹായം ' നിനക്ക്  മാത്രം തോന്നിയതിൽ എനിക്ക് അത്ഭുതമില്ല. പലപ്പോഴും നീ എനിക്കും ഇങ്ങിനെയൊക്കെ പണി തന്നിട്ടുണ്ട് . ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ പാത്രം മാറ്റുക, ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരിക്കുക, എന്തെങ്കിലും ചോദിച്ചാൽ ഭാവവ്യത്യസമില്ലാതെ ഇരിക്കുക... ചോദിക്കാനും പറയാനും എനിക്കാളില്ലാത്തതിനാൽ രക്ഷപെടുന്നതുപോലെയല്ല , സാക്ഷാൽ  മോഹൻ ലാൽ എന്നോർത്താൽ നിനക്ക്  കൊള്ളാം. 

എനിക്കറിയാൻ മേലാഞ്ഞിട്ട് ചോയിക്കുകയാ , ഇത് ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് ഉണ്ടാക്കിയ വിഡിയോയാണോ ..?   എന്തായാലും എനിക്കശേഷം ഇഷ്ടപെട്ടിട്ടില്ല ...'. 

ENGLISH SUMMARY:

Mohanlal food incident refers to a viral video where actor Kailash removed a plate of food in front of Mohanlal. Kailash explained that he removed the plate because it was not Mohanlal's order, clarifying it was a simple mistake during a breakfast event.