Image Credit: Instagram.com/gautamikapoor
സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായി ടെലിവിഷന്‍ താരം ഗൗതമി കപൂര്‍. തന്‍റെ മകള്‍ക്ക് പിറന്നാള്‍ ദിനത്തില്‍ സെക്സ് ടോയ് വാങ്ങിനല്‍കണമെന്ന് ആഗ്രഹിച്ചിരുന്നെന്ന് ഗൗതമി പറഞ്ഞത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഗൗതമിയുടെ ആ തുറന്നുപറച്ചില്‍ ഒരിക്കല്‍ക്കൂടി ഇന്‍റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഹൗട്ടര്‍ഫ്ലൈയോടായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഗൗതമിയുടെ ഈ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മേയിലാണ് തന്‍റെ മകളുടെ പതിനാറാം ജന്മദിനത്തില്‍ ഒരു സെക്സ് ടോയി അല്ലെങ്കില്‍ വൈബ്രേറ്റര്‍ സമ്മാനമായി നല്‍കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഗൗതമി വെളിപ്പെടുത്തിയത്. തന്‍റെ മകളോട് ഇത് താന്‍ തുറന്നു പറഞ്ഞിരുന്നുവെന്നും ‘അമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടോ?’ എന്നായിരുന്നു തന്‍റെ മകളുടെ പ്രതികരണമെന്നും അന്ന് ഗൗതമി പറഞ്ഞിരുന്നു. എത്ര അമ്മമാര്‍ ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്? എന്തുകൊണ്ട് ഒരു പരീക്ഷണത്തിന് മുതിര്‍ന്നുകൂട എന്ന് താന്‍ ചിന്തിച്ചതായി ഗൗതമി മാധ്യമത്തോട് പറഞ്ഞു.
‘എന്‍റെ അമ്മ എനിക്ക് നല്‍കാത്തത് എന്‍റെ മകള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ എല്ലാം അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒട്ടേറെ സ്ത്രീകള്‍ ഈ അനുഭവങ്ങളൊന്നും ഇല്ലാതെയാണ് ജീവിക്കുന്നത്. പക്ഷേ എന്തുകൊണ്ട്?’ ഗൗതമി ചോദിക്കുന്നു. ഇന്ന് എന്‍റെ മകൾക്ക് 19 വയസ്സായി, അന്ന് ഞാന്‍ അങ്ങിനെ ചിന്തിച്ചതില്‍ ഇന്നവള്‍ നന്ദിയുള്ളവളാണ്. അക്കാര്യത്തില്‍ അവളെന്നെ ബഹുമാനിക്കുന്നു’ ഗൗതമി അന്ന് പറഞ്ഞു.
‘ഘർ ഏക് മന്ദിറിന്‍റെ’ സെറ്റുകളിൽ വെച്ചാണ് ഗൗതമി ഭർത്താവ് രാം കപൂറിനെ കണ്ടുമുട്ടിയത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2003 ൽ അവർ വിവാഹിതരായി. ഇരുവര്‍ക്കും സിയ, അക്സ് കപൂർ എന്നീ രണ്ട് മക്കളുമുണ്ട്. കുടുംബ സമേതമുള്ള ചിത്രങ്ങളും ഗൗതമി പലപ്പോഴായി തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ പങ്കിടാറുണ്ട്.