ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും പലകോണില്‍ നിന്നും ഉയരുന്നുണ്ട്. മലയാളത്തില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരള സ്റ്റോറി എന്ന ചിത്രത്തിന് ലഭിച്ച അവാര്‍ഡുകളാണ്. സുദീപ്തോ സെന്നിന് മികച്ച സംവിധായകനുള്ള അവാര്‍ഡിനൊപ്പം മികച്ച ഛായാഗ്രഹണത്തിനും കേരള സ്റ്റോറിയെ പരിഗണിച്ചു. കേരളത്തെ അപമാനിച്ച സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയത് വര്‍ഗീയ അജണ്ടയാണെന്നാണ് മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ പ്രതികരിച്ചത്. 

എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി. ഒരു പ്രത്യേക സിനിമയ്ക്കു അവാർഡ് കൊടുക്കാൻ പറയുന്ന ജൂറിയും ഒരു പ്രത്യേക സിനിമയ്ക്കു ജനപ്രിയ അവാർഡ് പോലും കൊടുക്കണ്ട എന്ന് പറയുന്ന ജൂറിയും കണക്കാണെന്നാണ് ജൂഡിന്‍റെ ഭാഗം. എന്നാല്‍ ഇതിനെതിരെ നിരവധിപേരാണ് കമന്‍റ് ബോക്സില്‍ എത്തിയത്.  നടന്ന സംഭവങ്ങൾ ചേട്ടൻ ഇഷ്ടമുള്ള പോലെ സിനിമയെടുത്ത് വെച്ചിട്ട് ആ സിനിമയ്ക്ക് ചേട്ടൻ ഇഷ്ടമുള്ളതുപോലെ അവാർഡ് കിട്ടണം എന്ന് പറയുന്നത് ശരിയുള്ള കാര്യം അല്ല, പത്മ അവാർഡ് അടക്കം പക്കാ രാഷ്ട്രീയ പ്രേരിതമാണെന്ന് ഏത് കണ്ണ് പൊട്ടനും മനസിലാകും.. അത്രത്തോളം അധഃപധനമൊന്നും കേരളത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല എന്നൊക്കെയാണ് കമന്‍റുകള്‍.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഒരു പ്രത്യേക സിനിമയ്ക്കു അവാർഡ് കൊടുക്കാൻ പറയുന്ന ജൂറിയും ഒരു പ്രത്യേക സിനിമയ്ക്കു ജനപ്രിയ അവാർഡ് പോലും കൊടുക്കണ്ട എന്ന് പറയുന്ന ജൂറിയും കണക്കാ. നമ്മളിടുമ്പോ ബർമുഡ അവരിട്ടപ്പോ വള്ളി നിക്കർ 

ENGLISH SUMMARY:

Director Jude Anthany has criticized the inconsistency within film award juries, stating that it's ironic when one jury insists a particular film must be awarded, while another jury believes the same film doesn’t even deserve a popular award. His remarks come in the backdrop of recent award decisions and have sparked discussions on transparency and bias in jury selections.