ഷാറൂക് ഖാനും വിക്രാന്ത് മാസിയും 2023 ലെ മികച്ച നടന്മാര്‍. റാണി മുഖർജി നടി. ജവാനിലെ അഭിനയത്തിനാണ് ഷാരൂഖിന് അവാര്‍ഡ്. 12th ഫെയിലിലെ അഭിനയത്തിന് വിക്രാന്തിന് പുരസ്കാരം. Mrs ചാറ്റര്‍ജി Vs നോര്‍വെയിലെ അഭിനയത്തിനാണ് റാണി മുഖര്‍ജിക്ക് പുരസ്കാരം. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.   2023ലെ മികച്ച ചിത്രം 12th ഫെയിലാണ്. കേരള സ്റ്റോറിക്ക് പുരസ്കാരം. സുദീപ്തോ സെന്‍– മികച്ച സംവിധായകന്‍. മികച്ച ഛായാഗ്രഹണത്തിനും പുരസ്കാരം. 

2023 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തില്‍ മലയാളത്തിനും നേട്ടം. ഉര്‍വശി മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ  അഭിനയത്തിനാണ് പുരസ്കാരം. വിജയരാഘന്‍ മികച്ച സഹനടനായി. പൂക്കാലത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള സിനിമ. പൂക്കാലം എഡിറ്റര്‍ മിഥുന്‍‌ മുരളി മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം നേടി.  

മികച്ച കലാംസംവിധാനം –മോഹന്‍ദാസ് (ചിത്രം – 2018). പാര്‍ക്കിങ് മികച്ച  തമിഴ് ചിത്രം. നോണ്‍ ഫീച്ചറില്‍ എം.കെ. രാംദാസ് സംവിധാനം ചെയ്ത 'നേക്കല്‍ –ക്രോണിക്കിള്‍ ഓഫ് ദ പാഡി മാന്‍' പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച വിവരണം  എസ്.ഹരികൃഷ്ണന്‍. ഹനുമാന്‍ ചിത്രത്തിന് മികച്ച ആക്ഷന്‍ പുരസ്കാരം. അനിമല്‍ ചിത്രത്തിന്‍റെ റീ റിക്കോര്‍ഡിങിന്  എം.ആര്‍ രാജകൃഷ്ണന് പുരസ്കാരം. 

ENGLISH SUMMARY:

Shah Rukh Khan and Vikrant Massey share National Award for Best Actor, Rani Mukerji wins Best Actress