താരസംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മല്‍സരിക്കുന്നതിനെതിരെ അമര്‍ഷം പുകയുന്നു. ഇത്തരക്കാര്‍ സംഘടനാതലപ്പത്ത് വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് നടി ശ്രീലതാ നമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു. ആരോപണ വിധേയര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയതെന്നും ശ്രീലതാ നമ്പൂതിരി ചോദിച്ചു. Also Read: അമ്മയുടെ നേതൃത്വം സ്ത്രീകള്‍ ഏറ്റെടുക്കട്ടെ'; ബാബുരാജിനെതിരെ വിജയ് ബാബു
മലയാള ചലച്ചിത്ര നടന്മാരുടെയും നടിമാരുടെയും സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മല്‍സരിക്കുന്നത് ശരിയല്ലെന്ന് മല്ലികാ സുകുമാരന്‍, മാലാപാര്‍വതി എന്നിവരുടെ അഭിപ്രായത്തോട് യോജിച്ച് ശ്രീലതാ നമ്പൂതിരി. ആരോപണ വിധേയര്‍ മല്‍സരരംഗത്ത് നിന്ന് സ്വയം മാറിനില്‍ക്കണം. അങ്ങനെയുള്ളവര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയതെന്നും ശ്രീലതാ നമ്പൂതിരി. Also Read: അമ്മ തിരഞ്ഞെടുപ്പ്: ബാബുരാജ് മല്‍സരിക്കുന്നത് ഉചിതമല്ല: മാല പാര്‍വതി
അവശത അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് കൈനീട്ടം നല്‍കിയും വീടുവച്ചുകൊടുത്തുമൊക്കെ സഹായിക്കുന്ന ഇതുപോലൊരു സംഘടന വേറെയില്ല. അംഗങ്ങള്‍ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പറയേണ്ടത് ഭാരവാഹികളോടാണ്. അതുപോലെ പൊതുസമൂഹത്തോടും മറുപടി പറയേണ്ടര്‍ സംഘടനാതലപ്പത്തിരിക്കുന്നവരാണ്. ഈ പശ്ചാത്തലത്തില്‍ ആരോപണ വിധേയര്‍ ആത്മപരിശോധനനടത്തണമെന്നും ശ്രീലതാ നമ്പൂതിരി.