"ഒരു പൂർണക്രിയയുടെ അനുകരണം" എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. അങ്ങനെ എത്രയെത്ര നാടകങ്ങൾ ആണ് അരങ്ങിൽ തകർത്തുവാണിട്ടുള്ളത്. അതിൽ തൃശൂർ ഓക്സിജൻ തിയറ്റർ കമ്പനിയുടെ ‘പിയർ ഗിന്‍റ് ’ എന്ന നാടകം കടൽ കടക്കുന്നു. 2023ൽ ചൈനയിൽ ഈ നാടകം അവതരിപ്പിച്ചു. അതൊരു തുടക്കമായിരുന്നു . അതിപ്പോൾ റഷ്യൻ തീയറ്റർ ഫെസ്റ്റിവലിൽ ക്ഷണം ലഭിക്കുന്നതിൽ എത്തിനിൽക്കുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി ആണ് ഒരു നാടകം ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.
നടൻ കെ ഗോപാലൻ പിയർ ഗിന്‍റായി അരങ്ങിൽ എത്തും. പരിചയസമ്പന്നരായ 20 ഓളം കലാകാരന്മാരാണ് റഷ്യയിലേക്ക് പോകുന്നത്. സെപ്റ്റംബർ 2, 3 തീയതികളിൽ റഷ്യയിലെ അലക്സാഡ്രിസ്കി തീയറ്ററിൽ നാടകം അവതരിപ്പിക്കും. കേരളത്തിലേക്ക് അതിഥിയായി എത്തിയ കലാരൂപമാണ് നാടകം. ഇപ്പോഴിതാ വിഖ്യാത നാടകകർത്തായ ആന്‍റൺ ചെഖോവിന്‍റെ നാട്ടിലേക്ക് പോകുകയാണ്. തൃശൂർ ഗെഡികൾക്കും കേരള ജനതയ്ക്കും അഭിമാനിക്കാം.