സീരിയല്‍ സംവിധായകന്‍ ആദിത്യന്‍റെ ഭാര്യ രോണു ചന്ദ്രന്‍റെ ആരോപണങ്ങളില്‍ പ്രതികരിച്ച് സീരിയല്‍ താരം സുചിത്ര നായര്‍. വാർത്തകളും പ്രസ്‌താവനകളും തനിക്ക് അറിവോ ബന്ധമോ ഇല്ലാത്തത് ആണെന്നും വിഷയത്തില്‍ പരാതി നല്‍കിയതായും സുചിത്ര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. സുചിത്ര നായരാണ് ഞങ്ങളുടെ ജീവിതം തകർത്തതെന്നായിരുന്നു രോണു ചന്ദ്രന്‍റെ ആരോപണം.
ഞങ്ങള്‍ക്കിടയിലുണ്ടായ ചെറിയ വഴക്കുകളും പിണക്കങ്ങളും ചിലര്‍ മുതലെടുക്കുകയിരുന്നെന്നുമാണ് രോണു പറഞ്ഞത്. 'ഞങ്ങൾക്കിടയിൽ മൂന്നാമതൊരാൾ വന്നു. ബിഗ് ബോസ് താരം സുചിത്ര നായരായിരുന്നു. അവർ ജീവിതത്തിലേക്ക് വന്നപ്പോഴാണ് പല പ്രശ്നങ്ങളും ഉണ്ടായത്. ഇതിന്റെ പേരിൽ ഞങ്ങൾ വഴക്കു തുടങ്ങി. തർക്കത്തിന്റെ പേരിൽ മാറി നിൽക്കേണ്ടി വന്നു, എനിക്ക് ലൊക്കേഷനിൽ പോകേണ്ടി വന്നു. ഞാൻ പ്രശ്നക്കാരിയായി മാറി' എന്നാണ് രോണു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ ആരോപണങ്ങളില്‍ പരാതിപ്പെടേണ്ടിടത്ത് താനു കുടുംബവും പരാതി കൊടുത്തിട്ടുണ്ടെന്ന് സുചിത്ര പറഞ്ഞു. ഒരുപാട് പേര്‍ എന്താണ് സത്യം എന്നു ചോദിക്കുന്നത് കൊണ്ടാണ് പോസ്റ്റ് പങ്കിടുന്നതെന്നും സുചിത്രയുടെ കുറിപ്പിലുണ്ട്. വാർത്തകളിലും പ്രസ്‌താവനകളും എനിക്ക് അറിവോ ബന്ധമോ ഇല്ലാത്തത് കൊണ്ട് തന്നെ എന്റെ പ്രതികരണം നിയമപരമായി ആയിരിക്കണം എന്ന് ഞാനും കുടുംബവും തീരുമാനിച്ചിരുന്നു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നതിന് പിന്നാലെ പരാതി കൊടുത്തിട്ടുണ്ട്. നിയമപരമായാണ് മുന്നോട്ട് പോകുന്നത്. നിയമവും ദൈവവും കൂടയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുചിത്ര പറഞ്ഞു.