പ്രിയനടൻ മോഹൻലാലിനെ കൊച്ചിയിലെ വീട്ടിലെത്തി സന്ദർശിച്ച് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും സഹോദരന്‍ ഫർഹാൻ ഫാസിലും. മോഹന്‍ലാലിനൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരെയും ചിത്രങ്ങളില്‍ കാണാം. 'എ നൈറ്റ് ടു റിമെംബർ' എന്ന അടിക്കുറിപ്പോടെ മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
രണ്ടുദിവസം മുൻപാണ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന 'ഹൃദയപൂർവം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇതിൽ ഫഹദ് ഫാസിലിന്റെ ആരാധകനുമായി ഉടക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെയാണ് കാണിക്കുന്നത്.മോഹൻലാലിനോട് ഒരു ഹിന്ദിക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് ‘ഹൃദയപൂർവം’ ടീസറിൽ പറയുന്നത്. ആരാണ് ഫാഫ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ, ഫഹദ് ഫാസിൽ എന്ന് മറ്റേയാളുടെ ഉത്തരം. മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അപ്പോൾ ഇല്ല ‘ഒൺലി ഫാഫ’ എന്ന് ഹിന്ദിക്കാരൻ മറുപടി നൽകുന്നു. ടീസറിലെ ഈ രംഗത്തിനു വലിയ വരവേൽപ് ആണ് ആരാധകരുടെ ഇടയിൽ ലഭിച്ചത്.
Read more at: '65കാരന്‍റെ കാമുകി 30കാരി'; കമന്‍റിന് മറുപടി നല്‍കി മാളവിക
ഫഹദ് ഫാസിൽ റഫറൻസുമായെത്തിയ ഹൃദയപൂർവത്തിന്റെ ടീസർ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഫഹദ് ഫാസിലും കുടുംബവും മോഹൻലാലിന്റെ വീട്ടിലെത്തിയത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. സീനിയര്‍ ആക്ടറും ഫാഫയും എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്‍റുകള്‍.