TOPICS COVERED

വിജയ് ദേവരകൊണ്ടയ്​ക്ക് ഡെങ്കിപനി ബാധിച്ചു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നടന്‍ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്റെ ബന്ധുക്കൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. വിജയ് ദേവരക്കൊണ്ട നായകനാവുന്ന പുതിയ ചിത്രം കിങ്​ഡം റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ഡെങ്കിപ്പനി ബാധിച്ചത്.

നേരത്തെ തന്നെ ചിത്രത്തിന്‍റെ റിലീസ് പല തവണ മാറ്റിയിരുന്നു. മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന 'കിംഗ്ഡം' പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്തു. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ENGLISH SUMMARY:

Actor Vijay Deverakonda has been diagnosed with dengue and has been admitted to the hospital. According to his family, he is under medical observation and is expected to be discharged within a few days.