shine-thanooja

TOPICS COVERED

പിതാവിന്‍റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് എത്തിയിരുന്നു. പിതാവിന്‍റെ മരണത്തിന് മുമ്പ് വരെ, മറ്റുള്ളവരുടെ മാതാപിതാക്കളുടെ മരണം തനിക്ക് കേവലം വാര്‍ത്തകള്‍ മാത്രമായിരുന്നുവെന്ന് ഷൈന്‍ പറഞ്ഞിരുന്നു.  ഷൈന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന  മോഡല്‍ തനൂജ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞവാക്കുകളാണ്  ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടൻ ഇപ്പോൾ എടുത്തിട്ടുള്ളത്

അപകടത്തെത്തുടർന്ന് ഷൈൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പോയി കണ്ടിരുന്നുവെന്ന് തനൂജ പറയുന്നു. ‘ഷൈൻ ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയം അവിടെ ഇരുന്നു. സംസാരിച്ചു. തിരിച്ചു പോന്നു. ചേട്ടന് ഇപ്പോൾ വന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടൻ ഇപ്പോൾ എടുത്തിട്ടുള്ളത്’’. തനൂജ പറയുന്നു.ഷൈനിന്റെയും തനൂജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിഞ്ഞു.

തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ പാലക്കോടിന് സമീപം ഹൊസൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. അമ്മ മേരി കാര്‍മലിനും സഹോദരന്‍ ജോ ജോണിനും പരിക്കുപറ്റി. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ENGLISH SUMMARY:

Actor Shine Tom Chacko recently opened up about the car accident that led to his father's death. He had revealed that before his father's demise, the deaths of other people's parents were merely news to him. Now, the words spoken by Tanuja, the model whom Shine is set to marry, regarding this tragic incident, are gaining significant attention.