സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഹൻസിക കൃഷ്ണ. അഹാനയുടെയും ദിയയുടെയും അനിയത്തിയായ ഹന്‍സികയ്ക്ക് സൈബറിടത്ത് ഒരുപാട് ആരാധകരുണ്ട്. ഹൻസിക പങ്കുവയ്ക്കുന്ന റീലുകൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. വേറിട്ട വസ്ത്രധാരണം കൊണ്ടും ഹൻസിക ചർച്ചയാകുന്നതു പതിവാണ്. ഇപ്പോഴിതാ തകര്‍പ്പന്‍ ഡാന്‍സ് വിഡിയോയുമായി എത്തിയിരിക്കുകയാണ് ഹൻസിക.
പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഹൻസികയുടെ മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികൾ ‘നിക്കി സേ’യുടെ ‘ഗറ്റാ ഓൺലി’ എന്ന പാട്ടിനൊപ്പമാണ് ഹൻസികയുടെ നൃത്തം. സ്വന്തം യൂട്യൂബ് ചാനലിലാണ് ഹൻസിക ഡാൻസ് വിഡിയോ പങ്കുവച്ചത്. ഹൻസികയുടെ ഡാൻസിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ക്യൂട്ട്, തകര്‍ത്തു, ഡാൻസ് കളിക്കാൻ ചില്ലറ കഴിവൊന്നും പോര, പൊളിച്ചു എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.