മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ടീമിന്‍റെ പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ കാലില്‍ പിടിച്ചിരിക്കുന്ന സംഗീതിന്‍റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ ഹൃദയപൂര്‍വത്തിലുള്ളത്. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ ഉണ്ടാകുക. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. തുടരുമിന് ശേഷം മോഹൻലാലും സംഗീത് പ്രതാപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റര്‍ ഇതിനോടകം വൈറലാണ്.