Picture Credits: @thedeverakonda @rashmika_mandanna

നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് ജീവന്‍ വച്ചിട്ട് നാളുകളേറെയായി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഇരുവരും അകലം പാലിക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ വിജയ് ദേവരകൊണ്ടയെയും രശ്മികയെയും സംബന്ധിച്ച വാര്‍ത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണാറുള്ളത്. 

Picture Credits: @thedeverakonda @rashmika_mandanna

വ്യക്തിജീവിതത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാന്‍ താല്‍പര്യമില്ലാത്തയാളാണ് വിജയ് ദേവരകൊണ്ട. എന്നാലിപ്പോള്‍ താന്‍ സിംഗിളല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ജൂലൈ 31ന് വിജയ്‌യുടെ ‘കിങ്ഡം’ എന്ന ചിത്രം റിലീസ് ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് 35 വയസ്സായി. ഞാനിപ്പോള്‍ സിംഗിള്‍ അല്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ല. എന്‍റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെയിരിക്കണം എന്നാണ് ആഗ്രഹം. പലപ്പോഴും അത് സാധ്യമാകാറില്ല. എനിക്ക് പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിനും ബഹുമാനത്തിനും ഒരുപാട് നന്ദിയുണ്ട്. അതെല്ലാം എനിക്കുള്ളതാണോ അതോ ഞാന്‍ അഭിനയിച്ച ചിത്രങ്ങളെ മുന്‍നിര്‍ത്തി നല്‍കുന്നതാണോ എന്ന് സംശയിച്ചിട്ടുണ്ട്. ഇതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്’ – താരം പറയുന്നു.

Picture Credits: @thedeverakonda @rashmika_mandanna

‘എന്‍റെ ഭൂതകാലത്തെയോര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. കാരണം ഓരോ നല്ല കാര്യത്തില്‍ നിന്നും മോശം കാര്യത്തില്‍ നിന്നും ഞാന്‍ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. അതിന്‍റെയൊക്കെ ആകെത്തുകയാണ് ഇന്ന് കാണുന്ന ഞാന്‍’ – വിജയ് അഭിമുഖത്തില്‍ പറഞ്ഞു. സിംഗിള്‍ അല്ലെന്ന് സമ്മതിച്ചെങ്കിലും ആരാണ് പ്രണയിനി എന്ന് വിജയ് വ്യക്തമാക്കിയില്ല. ഇതോടെ ‘അത് രശ്മികയാണെന്ന് എല്ലാവര്‍ക്കുമറിയാം’ എന്ന കമന്‍റുകളാണ് അഭിമുഖത്തിനു താഴെ വന്നുനിറയുന്നത്.

2023ലാണ് വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും എയര്‍പോര്‍ട്ടിലും റസ്റ്ററന്‍റിലുമൊക്കെ ഒന്നിച്ചെത്തിയത് പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടതോടെയായിരുന്നു ഇത്. ഇരുവരും ഒന്നിച്ച് മാലദ്വീപില്‍ അവധിയാഘോഷിച്ച ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ശ്രീലങ്കയിലും ഒമാനിലുമൊക്കെ ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അവാര്‍ഡ് നിശയില്‍വച്ച് അതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് എന്ന് രശ്മിക പറയുകയും കൂടി ചെയ്തതോടെ ജീവിതത്തില്‍ ഇരുവരും ജോഡികളാണെന്ന് ആരാധകരും ഉറപ്പിച്ചു.

ENGLISH SUMMARY:

In a recent interview, Vijay Deverakonda finally opened up about his personal life. He stated, "I am 35 years old and I am not single."His revelation about being in a committed relationship has set tongues wagging on social media. He further added, "I always try to keep my personal life private, although it's hard. I enjoy the love and respect I get, and I don’t know if it's for me or my movies." Vijay also mentioned he wouldn't change anything about his past, saying, "I have learned from every good and bad moment. It made me who I am today.