diya-child-name

ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിനും ഒരു കുഞ്ഞ് ജനിച്ച സന്തോഷത്തിലാണ് കൃഷണകുമാറും കുടുംബവും. കഴിഞ്ഞ ദിവസം ആയിരുന്നു ദിയ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്ലോഗ് ദിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വിഡിയോയാണ് പുതിയ വ്ലോഗില്‍ പങ്കുവെച്ചത്. 

നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്

ശനിയാഴ്ച രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വിഡിയോയില്‍ പറയുന്നുണ്ട്. 

ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ സഹോദരി അഹാനയുടെ കണ്ണുകള്‍ നിറയുന്നതായി വിഡിയോയില്‍ കാണാം.‘എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍', കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.

'ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍', എന്നായിരുന്നു അശ്വിന്റെ പ്രതികരണം.പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ദിയയ്ക്കും അശ്വിനും ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയത്. 

ENGLISH SUMMARY:

It's a joyous time for Krishnakumar's family as Diya Krishna and her husband Ashwin have welcomed a baby boy. Diya gave birth to their son just a few days ago. Diya had previously shared a vlog detailing each stage of her labor and delivery. Now, a new vlog has been released showcasing moments from their arrival at the hospital's birth suite, up to the birth of their baby boy and the arrival of guests. The video also shows Ahaana Krishna and her sisters present to witness Diya's delivery, with Ashwin lovingly embracing Diya and their newborn. The vlog reportedly reveals the baby's name