ഷൈൻ ടോം ചാക്കോ നായകനായെത്തിയ 'ദി പ്രൊട്ടക്ടർ' മികച്ച പ്രേക്ഷക പിന്തുണയോടെ  തിയേറ്ററുകളിൽ നാലാം വാരം പിന്നിടുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തിയ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നി‍ർവ്വഹിച്ചിരിക്കുന്നതാണ് ചിത്രം. വ്യത്യസ്തമായതും പേടിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കുറ്റാന്വേഷണ ചിത്രമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. 

സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഷൈൻ. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ENGLISH SUMMARY:

The Protector, starring Shine Tom Chacko in the lead role, has successfully completed its fourth week in theatres, enjoying strong audience support and positive reception.