നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിയിക്കാൻ സാധിച്ചില്ല. ഫൊറൻസിക് റിപ്പോർട്ട് ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂലമായതോടെ കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും.

ഹോട്ടൽ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. കൊച്ചി നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദുമാണ് പ്രതികൾ.

ENGLISH SUMMARY:

Shine Tom Chacko's drug case faces setbacks as forensic reports couldn't confirm drug usage. The police will seek legal advice on the case's validity, following the report's outcome.