ആദ്യ കണ്മണിയെ വരവേറ്റ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ. മകൾക്ക് ആൺ കുഞ്ഞ് ജനിച്ച സന്തോഷം കൃഷ്ണകുമാറാണ് സോഷ്യൽ മീഡിയിയലൂടെ പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി അറിയിക്കുന്നതായും കൃഷ്ണകുമാർ കുറിച്ചു. ‘വീട്ടിലൊരു പിതിയ അതിഥി എത്തിയിരിക്കുന്നു. മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി’
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.