ഹോളിവുഡ് താരം സിഡ്നി സ്വീനി കുളിച്ച വെള്ളം ഉപയോഗിച്ച് സോപ്പ് നിര്‍മിക്കുമെന്ന പ്രഖ്യാപനം ഈ വര്‍ഷമാണ് അമേരിക്കന്‍ പേഴ്സണല്‍ കെയര്‍ കമ്പനിയായി ഡോ.സ്ക്വാച്ച് നടത്തിയത്. സിഡിനീസ് ബാത്ത് വാട്ടര്‍ ബ്ലിസ് എന്ന പേരിലാണ് കമ്പനി ഈ സോപ്പ് നിര്‍മിച്ചത്. പിന്നാലെ വിപണിയില്‍ സോപ്പിന് വലിയ സ്വീകാര്യതയാണ് ഉണ്ടായത്. കമ്പനിയുടെ സോപ്പുകള്‍ വളരെ വേഗം വിപണിയില്‍ വിറ്റുപോയി. 2024ലാണ് സിഡ്നി സ്വീനി ഡോ.സ്ക്വാച്ചിന്‍റെ ബ്രാന്‍ഡ് അംബാസിഡറായത്. 

ഒരു ടബ്ബില്‍ ബബിള്‍ ബാത്ത് ചെയ്യുന്ന രീതിയില്‍ ഡോ.സ്‌ക്വാച്ചിന്റെ നാച്വറല്‍ ബോഡി വാഷിന്റെ പരസ്യത്തില്‍ സിഡ്നി പ്രത്യക്ഷപ്പെട്ടിരുന്നു. ആ പരസ്യത്തില്‍ ഉപയോഗിച്ച വെള്ളം ശേഖരിച്ച് സോപ്പുകളായി എത്തിക്കുന്നതെന്നാണ് കമ്പനി പറഞ്ഞിരുന്നത്. 5000 സോപ്പുകളാണ് വില്‍പ്പനയ്ക്കായെത്തിയത്. ഒരു സോപ്പിന് ഏകദേശം 680 രൂപയാണ് വില.

ഇപ്പോള്‍ ഈ കമ്പനിയെ ബ്രിട്ടീഷ് ഭീമന്‍ കമ്പനിയായ യൂണിലിവര്‍ ഏറ്റെടുത്തിരിക്കുകയാണ്. 1.5 ബില്യണ്‍ ഡോളറിനാണ് ഡോ.സ്ക്വാച്ചിനെ യൂണിലിവര്‍ വാങ്ങിയത്. അതേസമയം ഡോ.സ്ക്വാഡ്ഡ് കമ്പനി നിക്ഷേപകര്‍ക്ക് നേട്ടമാണെങ്കിലും സിഡ്നി സ്വീനിക്ക് ഈ കരാറില്‍ ലാഭമൊന്നുമില്ല. ബാത്ത് വാട്ടര്‍ സോപ്പിനായി മാത്രമാണ് താരം കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്, ഇവര്‍ കമ്പനിയില്‍ നിക്ഷേപകയായിരുന്നില്ല. എന്നിരുന്നാലും യൂണിലിവര്‍ സിഡ്നിയെ ബ്രാന്‍ഡ് അംബാസിഡറായി നിലനിര്‍ത്താനും കൂടുതല്‍ വരുമാനം നല്‍കാനും സാധ്യതയുണ്ട്. 

ENGLISH SUMMARY:

Hollywood actress Sydney Sweeney made headlines this year after personal care brand Dr. Squatch announced plans to produce soap using water she bathed in. Now, British giant Unilever has acquired Dr. Squatch for $1.5 billion.