മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതും അതിന് നടൻ മോഹൻലാൽ നൽകിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറൽ. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. തിരക്കിനിടയില്‍ മോഹന്‍ലാലിന്റെ പ്രതികരണം എടുക്കാന്‍ ശ്രമിക്കവേയാണ് മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കൊള്ളുന്നത്.
മൈക്ക് കണ്ണില്‍ തട്ടി വേദന അനുഭവപ്പെട്ട നടന്‍ കൈകൊണ്ട് ഉടന്‍ കണ്ണുതൊടുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ വേദന അനുഭവപ്പെട്ടിട്ടും പ്രകോപിതനാകാതെ പതിവ് സ്‌റ്റൈലില്‍ 'എന്താ… മോനെ.. ഇതൊക്കെ' കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് മോഹന്‍ലാല്‍ ചെയ്തത്. ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.