priyanka-anoop

TOPICS COVERED

സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പ്രിയങ്ക അനൂപ്. സെറ്റില്‍ നിന്നും മോശം സമീപനം ഉണ്ടായാല്‍ സംവിധായകനെയോ നിര്‍മ്മാതാവിനെയോ ഇക്കാര്യം അറിയിക്കണമെന്നും അതിന്‍റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലെന്നുമാണ് പ്രിയങ്ക പറയുന്നത്. ഒരിക്കല്‍ കഥ പറയാനായി തന്നെ ഒരാള്‍ റൂമിലേക്ക് വിളിച്ചെന്നും അന്ന് റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല തനിക്കെന്ന് പറഞ്ഞ് ആ സിനിമ ഉപേക്ഷിച്ചെന്നും പ്രിയങ്ക വെളിപ്പെടുത്തി.

'സിനിമാസെറ്റില്‍ കൂടെയുള്ള അഭിനേതാക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായാല്‍ സംവിധായകനോടോ നിര്‍മാതാവിനോടോ ചെറിയൊരു പ്രശ്നമുണ്ട് ഒന്ന് ശ്രദ്ധിക്കണം എന്ന് പറയണം. അത് അവരിലേക്ക് എത്തണം. അത് അവര് നോക്കിക്കോളും. അതുകൊണ്ട് അവസരം നഷ്ടപ്പെടുകയൊന്നുമില്ല. ഒന്ന് രണ്ട് പടങ്ങളില്‍ അങ്ങനെയൊരു സാഹചര്യം വന്നപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോന്നു എനിക്ക് ആ സിനിമ വേണ്ട. വേറെ എത്ര സിനിമയുണ്ട്. എന്തിനാ അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നേ. എന്നെപ്പോലെ ഒരാള്‍ക്ക് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ അത് മതി ജീവിക്കാന്‍. ഇഷ്ടമുണ്ടെങ്കില്‍ ആരുടെകൂടെ വേണമെങ്കിലും പോകാം. പോയി കഴിഞ്ഞിട്ട് പിന്നെ കുറ്റം പറയരുത്'. 

'കുറച്ച് നാള്‍ മുന്നേ എന്നെ ഒരാള്‍ വിളിച്ചിട്ട് പറഞ്ഞു. ചേച്ചി എനിക്ക് കഥ പറയാനുണ്ട് നല്ല കഥയാണെന്നൊക്കെ പറഞ്ഞു. ഞാന്‍ അവരോട് ചോദിച്ചത് ഞാനാണ് സിനിമയിലെ നായികയെങ്കില്‍ സിനിമ പൊളിയും അതുകൊണ്ട് കഥ മുഴുവന്‍ പറയണ്ട. എന്‍റെ റോള്‍ മാത്രം പറഞ്ഞാല്‍ മതി എന്നാണ്. അപ്പോ അയാള്‍ പറഞ്ഞത് നേരിട്ട് സംസാരിക്കണമെന്നാണ്. ഞാന്‍ പറഞ്ഞു ഓക്കെയാണ് ഹോട്ടലിലോ കോഫി ഷോപ്പിലോ വരു കഥ കേള്‍ക്കാമെന്ന്. റൂമിലേക്ക് വന്നാല്‍ മതി എന്ന് പറഞ്ഞു. ഞാന്‍ അവനോട് പറഞ്ഞത് സോറി മോനേ റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല എനിക്ക്, ഈ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ല. റൂമിലിരുന്ന് കഥ കേള്‍ക്കുന്ന ആരെയെങ്കിലും വിളിച്ചോ എന്നാണ്'. – പ്രിയങ്കയുടെ വാക്കുകള്‍.

ENGLISH SUMMARY:

Actress Priyanka Anoop has opened up about the casting couch in the film industry. Priyanka stated that she has had to face uncomfortable situations and firmly rejected inappropriate advances, stressing the need for courage and a strong support system to survive in the industry.