Prithviraj-Kajol

TOPICS COVERED

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ടീസർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 

നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹർ ആണ് നിർമാണം. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് തിരക്കഥ. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. കശ്മീരിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'സര്‍സമീന്‍' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ സൈനികവേഷത്തിലാണ് പൃഥ്വിരാജ്. തീവ്രവാദമടക്കം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ENGLISH SUMMARY:

The teaser for the highly anticipated Bollywood film 'Sarzameen,' starring Prithviraj Sukumaran in the lead role, has been released. The film also features veteran actress Kajol as the female lead and Ibrahim Ali Khan, son of Saif Ali Khan, in a significant role, reportedly as the antagonist. This marks Ibrahim Ali Khan's second film appearance