പ്രായം വെറുമൊരു സംഖ്യമാത്രമെന്ന് തെളിക്കുന്ന മലയാള സിനിമയിലെ ഒരേയൊരു താരവും ഒരുപക്ഷേ മമ്മൂട്ടി തന്നെയാകും. താരത്തിന്‍റെ സിനിമകള്‍ മാത്രമല്ല ഫോട്ടോസും വിഡിയോസും വരെ സൈബറിടത്ത് ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂൾ ആയി ഫോൺ നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണാനാവുക. നസീർ മുഹമ്മദ് ആണ് ഫോട്ടോ എടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ പി ആർഒ ആയ റോബർട്ട് കുര്യാക്കോസും ഫോട്ടോയിൽ ടാഗ് ചെയ്തിട്ടുണ്ട്. ചിത്രം പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. മമ്മൂക്കയുടെ പുതിയ ചിത്രം പൊളി? തിരിച്ചു വന്നു മോനെ, എന്നൊക്കെ ആണ് ആരാധകർ കമന്‍റിടുന്നത്.
അടുത്തിടെ ചികിത്സയുടെ ഭാഗമായി സിനിമയിൽനിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. കളംങ്കാവല്‍, മഹേഷ് നാരായണന്‍ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമയിൽ. 'ദി കിങ്' എന്നാണ് ആരാധകരില്‍ ചിലരുടെ കമന്‍റ്.