ചുരുളി സിനിമയിലെ തെറിപ്രയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം അവസാനിക്കുന്നു. നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി സമൂഹമാധ്യമത്തിലിട്ട വിമര്‍ശന പോസ്റ്റുകള്‍ പിന്‍വലിച്ചു. ചിത്രത്തില്‍ അഭിനയിച്ചതിന് ജോജുവിന് നല്‍കിയ പ്രതിഫലം എത്രയെന്ന് വ്യക്തമാക്കുന്ന എഫ്.ബി. പോസ്റ്റും പിന്‍വലിച്ചു.
എന്തുകൊണ്ട് പോസ്റ്റ് പിന്‍വലിക്കുന്നു എന്ന് ലിജോ വ്യക്തമാക്കിയിട്ടില്ല. പ്രതിഫലം പറഞ്ഞ് പോസ്റ്റിട്ട സ്ഥിതിക്ക് താനുമായി ഒപ്പിട്ട കരാര്‍ പുറത്തുവിടാനും ലിജോ തയ്യാറാകണം എന്ന് ഇന്നലെ ജോജു വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. ചുരുളിയില്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അഭിനയിപ്പിച്ചതെന്ന് ജോജു ഒരു അഭിമുഖത്തില്‍ പറഞ്ഞതോടെയാണ് ചുരുളി വീണ്ടും വിവാദത്തിലായത്.