വിഷ്ണു മഞ്ജു നായകനായ ‘കണ്ണപ്പ’ തിയറ്ററുകളിലെത്തി. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ മോഹൻബാബു, , കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മോഹൻലാലിന്‍റെ ഇന്‍ട്രോ രംഗങ്ങൾ ആഘോഷമാക്കുകയാണ് ആരാധകര്‍. കേരളത്തിൽ ആശിർവാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയറ്ററുകളിലാണ് വിതരണം നിർവഹിക്കുന്നത്. തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മുകേഷ് കുമാർ സിങ് ആണ്.
കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ‘കണ്ണപ്പ’യിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ എത്തുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ‘കണ്ണപ്പ’ കണ്ട ശേഷം രജനികാന്ത് ചിത്രം ഗംഭീരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് കണ്ണപ്പയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.