ലഹരിക്കെതിരെ തുറന്നപോരാട്ടത്തിനൊരുങ്ങി താരങ്ങൾ. സംസ്ഥാന സര്‍ക്കാരുമായി ചേർന്ന് ടോക് ടു മമ്മൂക്കയുമായാണ് മമ്മൂട്ടി എത്തുന്നത്. ബി എ ഹീറോ, സേ നോ ടു ഡ്രഗുമായി മോഹൻലാലും, നോ എൻട്രി: സേ നോ ടു ഡ്രഗിന്റെ ഭാഗമായി പൃഥ്വിരാജും എത്തും.

6238877369 എന്ന നമ്പരിൽ വിളിക്കുക. മമ്മൂട്ടിയുടെ ഈ ശബ്ദ സന്ദേശത്തിനുശേഷം  ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ കുട്ടികൾക്ക് ഉൾപ്പെടെ വിവരം പറയാം. ഇത് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റർനാഷണൽ എക്‌സൈസിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. കുടുംബശ്രീ മിഷനും ആലുവ രാജഗിരി ആശുപത്രിയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. 

നടൻ മോഹൻലാൽ ഇന്ന് രാവിലെ 10ന് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കോടുക്കും . മനോരമ ഒാൺലൈൻ വിശ്വശാന്തി ഫൗണ്ടേഷൻ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ എന്നിവരുമായി ചേർന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയിൽ  8,9,10, പ്ലസ് വൺ, പ്ലസ്‌ടു  വിദ്യാർഥികൾ പങ്കെടുക്കും. ഹൈബി ഈഡൻ എം.പിയുടെ നോ എൻട്രി എന്ന ലഹരി വിരുദ്ധ പരിപാടി കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടൻ പൃഥ്വിരാജ് ഇന്ന് തുടക്കംകുറിക്കും.

ENGLISH SUMMARY:

Malayalam cinema stars are joining hands with the Kerala government in a strong campaign against drugs. Mammootty will lead the initiative Talk to Mammookka, while Mohanlal supports Be a Hero: Say No to Drugs, and Prithviraj joins No Entry: Say No to Drugs, all aimed at spreading awareness among youth.