വെബ്സീരിസുകളിലൂടെയും കോമഡി ഷോകളിലൂടെയുടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് റാഫി. 2022ലായിരുന്നു നടന്റെ വിവാഹം. മഹീനയായിരുന്നു റാഫിയുടെ വധു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഹീന തന്നെയാണ് താനും റാഫിയും വേർപിരിഞ്ഞുവെന്ന് സ്വന്തം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. നാളുകളായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി പറയാനാണ് ഈ വിഡിയോ ചെയ്യുന്നതെന്നാണ് മഹീന പറയുന്നു. മോശമായ രീതിയിൽ ചില കമന്റുകളും തനിക്ക് ലഭിക്കുന്നുണ്ടെന്നും ഞാൻ സോഷ്യൽമീഡിയയിൽ നിൽക്കുന്ന വ്യക്തിയായതുകൊണ്ട് തന്നെ പലർക്കും പല ചോദ്യങ്ങളും എന്നെ കുറിച്ച് ചില കാര്യങ്ങളും അറിയാൻ താൽപര്യമുണ്ടാകും, അതിൽ ഞാൻ തെറ്റ് പറയുന്നില്ലെന്നും മഹീന പറയുന്നു.
മഹീനയുടെ വാക്കുകള്‍
ദുബായിലേക്ക് വന്നശേഷം അവൾ മാറി, മഹീന റാഫിയെ ഒഴിവാക്കിയത് ദുബായിൽ വന്നശേഷം എന്നൊക്കെ എന്നെ കുറിച്ച് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. സത്യാവസ്ഥ എനിക്ക് മാത്രമെ അറിയൂ. യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ബിൽഡ് ചെയ്യണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്.ഞാൻ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാൻ ചാൻസുണ്ട്. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്?. സിറ്റുവേഷൻ കൊണ്ട് ബന്ധം വേണ്ടായെന്ന് വെക്കുന്ന പെൺകുട്ടികൾ വരെയുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആൺകുട്ടികൾക്കും ഇതൊക്കെ പറ്റും. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല.
മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. അതിന് വേറെയും കാരണങ്ങളുണ്ട്. ഞങ്ങൾ ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ കാണിച്ചിട്ടുള്ളു. റീൽ ലൈഫും റിയൽ ലൈഫും വ്യത്യസ്തമാണ്. ഇന്ന് നന്നായി നടക്കുന്ന ആളുകൾ നാളെ നന്നായി നടക്കണമെന്നില്ല. ഒരു നിമിഷം കൊണ്ട് സാഹചര്യം മാറും. ഫെയിം കണ്ടിട്ട് കെട്ടിയതാണ് എന്നൊക്കെ എന്നെ പറ്റി പറഞ്ഞ് കേട്ടു. എന്താണ് ഫെയിം? അതിന് പിറകിലും ലൈഫുണ്ട്. ഫെയിം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. അത് പണമാണെങ്കിലും. ഫെയിം കണ്ട് കെട്ടിയിട്ട് അത് കഴിഞ്ഞപ്പോൾ ഞാൻ റാഫിയെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞവർ വരെയുണ്ട്. അതിനോട് യോജിക്കാൻ പറ്റില്ല. ഇഷ്ടപ്പെട്ടിട്ട് കെട്ടിയതാണ്. വേർപിരിയുന്നതാണ് ഞങ്ങളുടെ രണ്ട് പേരുടേയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത ഒരു കാര്യം ചെയ്താൽ അത് നമ്മളെ കൂടുതൽ വിഷമിപ്പിക്കും. ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല. ഞാൻ കഷ്ടപ്പെട്ടാലെ എനിക്ക് ജീവിക്കാൻ പറ്റു.
കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാൾക്ക് വേറൊരു ലൈഫുണ്ട്. ഞാൻ അനുഭവിക്കുന്നത് എനിക്ക് മാത്രമെ അറിയൂ. എന്റെ മെന്റൽ ഹെൽത്തും ബോഡിയും മാതാപിതാക്കളേയും എല്ലാം എനിക്ക് നോക്കണം. അതിന് വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ഞാൻ എടുത്തത് നല്ല തീരുമാനമായാണ് എനിക്ക് തോന്നിയത് എന്നുമാണ് മഹീന പറഞ്ഞത്.