ഇന്നസെന്‍റ് വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. സാക്ഷാല്‍ ഇന്നസെന്‍റിന്‍റെ കൊച്ചുമകന്‍റെ പേരും ഇന്നസെന്‍റ് എന്നാണ്. അപ്പാപ്പനെപ്പോലെ ഹാസ്യകഥാപാത്രത്തിലാണ് അരങ്ങേറ്റം. ഇല്യാസ് സംവിധാനം ചെയ്യുന്ന ഹായ് ഗയ്സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ചിത്രീകരണം ഓഗസ്റ്റില്‍ തുടങ്ങും. ഒറിജിനല്‍ ഇന്നസെന്‍റിനെപ്പോലെ ആളുകളെ രസിപ്പിക്കുന്ന കഥപറച്ചില്‍തന്നെയാണ് ജൂനിയര്‍ ഇന്നസെന്‍റിന്‍റെ സ്റ്റൈലും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാംവര്‍ഷ ഇംഗ്ലിഷ് ബിരുദ വിദ്യാര്‍ഥിയാണ് ഇന്നസെന്‍റ് സോണറ്റ്. ഇന്നസെന്‍റിന്‍റെ മകന്‍ സോണറ്റിന്‍റെ ഇരട്ടമക്കളില്‍ ഒരാള്‍. ഇരട്ടകളായ പേരക്കുട്ടികള്‍ക്ക് ഇന്നസെന്‍റ്, അന്ന എന്നീ പേരുകളിട്ടത് ഇന്നസെന്‍റ് തന്നെ. ആദ്യമായി കാമറയ്ക്കു മുമ്പില്‍ എത്തുമ്പോള്‍ അപ്പാപ്പന്‍ ഇല്ലെന്നതാണ് വിഷമം. സ്ക്രീനില്‍ ഇന്നസെന്‍റ് എന്ന പേര് വീണ്ടും തെളിയുന്നത് കാണാന്‍ കാത്തിരിക്കുന്നു കുടുംബം. ഇല്യാസ് സംവിധാനം ചെയ്യുന്ന ഹായ് ഗയ്സ് എന്ന സിനിമയിലാണ് ഇന്നസെന്‍റിന്‍റെ അരങ്ങേറ്റം