സിനിമയിലെ വയലന്‍സ് കാണുന്നവരും വയലന്റാകുമോ , ഇല്ല എന്നാണ് പുതുതലമുറ തിരക്കഥാകൃത്തുക്കളുടെ ഉത്തരം. സിനിമ സ്വാധീനിച്ചിരുന്നെങ്കില്‍ എന്നേ ജയിലില്‍ ആയേനെയെന്ന് മുന്‍പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ സംവിധായകന്‍ ഷാഹി കബീര്‍. സിനിമ, സിനിമയാണെന്ന് ബോധ്യമുള്ളവര്‍ തന്നെയാണ് പ്രേക്ഷകരെന്ന് തിരക്കഥാകൃത്ത് ജി.ആര്‍.ഇന്ദുഗോപന്‍. മലയാള മനോരമ സംഘടിപ്പിച്ച സംവാദത്തിലാണ് സിനിമയിലെ അക്രമം ഉള്‍പ്പടെ ചര്‍ച്ചാവിഷയമായത്.
സിനിമയിലെ അടിപിടി, അക്രമം, കൊലപാതകം ഇതൊക്കെ പ്രേക്ഷകനെ സ്വാധീനിക്കില്ലേയെന്നായിരുന്നു ചോദ്യം. ജോസഫ്, നായാട്ട്, ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഇലവീഴാ പൂഞ്ചിറ, റോന്ത് എന്നീചിത്രങ്ങളുടെ സംവിധായകനും മുന്‍ പൊലീസ് ഓഫിസറുമായ ഷാഹി കബീറിന്റെ ഉത്തരം ഇങ്ങനെ.
മലയാള മനോരമ മുന്‍ പത്രാധിപസമിതി അംഗവും നോവലിസ്റ്റും നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജി.ആര്‍. ഇന്ദുഗോപന് പ്രേക്ഷരുടെ വിവേചന ബുദ്ധിയില്‍ അല്‍പംപോലും സംശയമില്ല. ഏറ്റവും പുതിയ ചിത്രമായ വിലായത്ബുദ്ധ എന്ന ചിത്രത്തിന്റെ ജോലികളില്‍ നിന്നായിരുന്നു അദ്ദേഹമെത്തിയത്.
നോവലോ കഥയോ സിനിമയാകുമ്പോള്‍,, അവ വായിക്കുമ്പോഴത്തെ അതേ അനുഭവം തന്നെ കിട്ടില്ലെന്ന് നോവലിസ്റ്റും നരിവേട്ടയുടെ തിരക്കഥാകൃത്തുമായ അബിന്‍ ജോസഫ്. രണ്ടും രണ്ടുമാധ്യമമാണ്. രണ്ടിനും അതിന്റേതായ രീതികളുണ്ട്. മനോരമ ഹോര്‍ത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വായനദിനത്തില്‍ കഥ തിരക്കഥ സംഭാഷണം എന്നപേരിലാണ് ശ്രദ്ധേയരായ പുതുതലമുറ തിരക്കഥാകൃത്തുകളുമായി സംവദിക്കാന്‍ അവസരമൊരുക്കിയത്. പ്ലസ് ടു മുതല്‍ കോളജ് തലംവരെയുള്ള അന്‍പതുവിദ്യാര്‍ഥികള്‍ പങ്കെടുത്തു.