TOPICS COVERED

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഹണി റോസ് ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രം ഡിസംബർ ആറിന് തിയറ്ററുകളിലെത്തും. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. 

പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും ‘റേച്ചല്‍’ . ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ

ENGLISH SUMMARY:

Honey Rose's 'Rachel' trailer is out, promising a revenge-driven story. The movie features Honey Rose in a never-before-seen avatar and is set to release on December 6th, generating significant buzz in Malayalam cinema.