TOPICS COVERED

സിനിമാക്കാരുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. കണ്ട് തീര്‍ക്കാനാകാത്ത കാഴ്ചകള്‍ കൊണ്ട് സഞ്ചാരികളെയും ആകര്‍ഷിക്കുന്ന ഇടം. രാമോജിയെക്കുറിച്ച് നടി കജോള്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. റാമോജിയില്‍ പ്രേത സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നാണ് താരം പറഞ്ഞത്. 

എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ടിങ്ങിനായി പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് റാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്. താൻ അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ടെന്നും കജോള്‍ വ്യക്തമാക്കി. മാ എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ ഗലാട്ട ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 

നടിയുടെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ചിലര്‍ എത്തിയെങ്കിലും റാമോജിയെ അപമാനിക്കുന്നത് തെലുങ്ക് സിനിമ വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഹിന്ദി സിനിമയുടെ പ്രതാപം നഷ്ടപ്പെട്ടതിലുള്ള അസൂയയും കുശുമ്പുമാണ് പ്രസ്താവനക്ക് പിന്നിലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

ENGLISH SUMMARY:

Actress Kajol reveals her eerie experiences at Ramoji Film City, claiming the film studio has paranormal activity and ghostly presence.